Sunday, September 8, 2013

“തളരുന്ന മൂല്യവും വളരുന്ന ഭീതിയും“


തളരുന്ന മൂല്യവും വളരുന്ന ഭീതിയുംഎന്ന വിഷയത്തില്ഇടപെട്ട് Beeja VC സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍  (ഒരു ചര്ച്ചയ്ക്ക്)


എന്റെ നാട് എന്റെ നാട് എന്ന് ഓരോ അണുവിലും ആവേശം കൊള്ളുന്ന ഏകദേശം124 കോടി ജനങ്ങളുളള നാടാണ് നമ്മുടെ ഇന്ത്യ. എന്നാല് ജനതയുടെ അടിസ്ഥാനജീവിതപ്രശ്നങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത മുതലാളിത്ത താല്പര്യങ്ങളുടെ ഭാഗത്ത്, അത് ആഭ്യന്തര മുതലാളിത്തമായാലും സാമ്രാജ്യത്വരൂപത്തിലുള്ള വിദേശ മുതലാളിത്തമായാലും അവരുടെ ഭാഗത്ത് മാത്രം നിലകൊള്ളുന്ന ഭരണകൂടം. ഭരണവര്ഗതാല്പര്യങ്ങള് എന്നും മുതലാളിത്ത വികസനരീതികളോടായിരുന്നു അടുത്ത് നിന്നിരുന്നത്. അതുകൊണ്ട് തന്നെ അതൊരിക്കലും പൂര്ണ്ണമായും ജനപക്ഷത്തും ആയിരുന്നില്ല. ഒരു യാഥാര്ത്ഥ്യത്തില് നിന്നു വേണം ഇന്ത്യ ഇന്ന് എത്തിനില്ക്കുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയെ വിലയിരുത്തുവാന്. അല്ലാതെ ഇത് പെട്ടെന്ന് ഉണ്ടായ ഒരു പ്രതിസന്ധിയായി വിലയിരുത്താനാവില്ല.
ഇന്ത്യന് രൂപയുടെ ഇന്നത്തെ ഇത്ര ദയനീയമായ മൂല്യശോഷണത്തിന് മൂലകാരണമാകുന്നത് ഇന്ന് സാമ്പത്തികവൃത്തങ്ങളില് മന്മോഹണോമിക്സ് എന്ന് അറിയപ്പെടുന്ന 91-ല് തുടങ്ങിയ സാമ്പത്തിക ഉദാരീകരണനയങ്ങളാണ്. 91-ല് ഒരു കൃത്രിമമായ വിദേശനാണ്യപ്രതിസന്ധി സൃഷ്ടിച്ച് അത് പരിഹരിക്കാനുള്ള ശ്രമമെന്ന പ്രചാരണം നടത്തി, അമേരിക്കയുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് നിലകൊള്ളുന്ന എം എഫിന്റെ ഉയര്ന്ന ഉദ്യോഗസ്ഥനായിരുന്ന മന്മോഹന് സിംഗിനെ അമേരിക്കയില് നിന്നും കൊണ്ടുവന്ന് ജനാധിപത്യ ഇന്ത്യയില് ഒരു തിരഞ്ഞെടുപ്പിനെ പോലും അഭിമുഖീകരിക്കേണ്ട ആവശ്യം വരാതെ, വളരെ ആസൂത്രിതമായി ഇന്ത്യയുടെ ധനകാര്യമന്ത്രിയായി അവരോധിക്കുന്നത്. ഇവിടെ അമേരിക്കയുടെ താല്പര്യങ്ങള് എങ്ങിനെയാണ് കടന്നുവരുന്നത് എന്ന് നാം മനസിലാക്കിയിരിക്കണം. പഴയ കാലത്തെ രാഷ്ട്രീയ അധികാരത്തിന്റെ രൂപത്തിലല്ല, സാമ്രാജ്യത്വം സാമ്പത്തികാധികാരത്തിന്റെ രൂപത്തിലാണ് എല്ലാ മൂന്നാമ്ലോകരാഷ്ട്രങ്ങളിലും കടന്നുകയറുന്നത്. വസ്തുതയെ ഒരിക്കലും അവഗണിക്കാനാവില്ല പുതിയ സ്ഥിതിവിശേഷത്തെ വിശകലനം ചെയ്യുമ്പോള്‍ . 
അപ്പോള് മന്മോഹന് സിംഗും അമേരിക്കന് കേന്ദ്രങ്ങളില് നിന്നും വന്ന ഉപദേശകന്മാരും കൂടി 91-ല് ആരംഭിച്ച് 2004-ല് മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രിയായി അവരോധിച്ച് കഴിഞ്ഞ 22 വര്ഷമായി ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളുടെ ഫലമായി, ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിന്മേല് ഗവര്മെന്റിനുള്ള നിയന്ത്രണം പൂര്ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയില് എത്തി. അതോടെ മുന്പ് നെഹ്രൂവിയന് കാലത്ത്, വിദേശനാണ്യവിനിമയത്തിന്റെ കാര്യത്തിലും രൂപയുടെ മൂല്യം നിര്ണ്ണയിക്കുന്നതിന്റെ കാര്യത്തിലും ഒക്കെ പൊതുമേഖലയ്ക്കുണ്ടായിരുന്ന പങ്ക് പൂര്ണ്ണമായി അവസാനിപ്പിച്ചു. ഫെറാനിയമം (Foreign Exchange Regulation Act) പോലെ ഇന്ത്യന് രൂപയ്ക്ക് സുരക്ഷിതത്വം നല്കുന്ന നിയമം വിദേശകമ്പോളതാല്പര്യമനുസരിച്ച് റദ്ദ് ചെയ്യുകയും മറ്റു പല നിയമങ്ങളും ഭേദഗതി ചെയ്യുകയും ചെയ്ത് ഇന്ത്യന് രൂപയെ സ്വതന്ത്രകമ്പോളത്തില് നാണയ ചൂതാട്ടകുത്തകകളുടെ പൂര്ണ്ണമായ നിയന്ത്രണത്തിനു വിധേയമാക്കി.അതിന്റെ ഫലമായി സംഭവിച്ചത് മുന്പ് ഒരു പരിധി വരെ ദേശീയ താല്പര്യവുമായി ബന്ധപ്പെട്ടുകൊണ്ടാണ് വിദേശമേഖല കൈകാര്യം ചെയ്യപ്പെട്ടത് എങ്കില് ഇന്ന് ലോകകമ്പോളത്തിന്റെ താല്പര്യവുമായി ബന്ധപ്പെട്ടാണ് ദേശീയനയങ്ങളും വിദേശനാണ്യനയങ്ങളുമെല്ലാം രൂപപ്പെടുത്തുന്നത്

നിലപാടുകളുടെ ഭാഗമായി ഇന്ത്യന് സമ്പദ് വ്യവസ്ഥയുടെ സകലമേഖലകളും വിദേശമൂലധനത്തിന് തുറന്ന് കൊടുത്തു. കാര്ഷിക-വ്യാവസായിക-സേവന-വിദ്യാഭ്യാസ- ആരോഗ്യമേഖലകളെല്ലാം സാമ്രാജ്യത്വ ഊഹമൂലധനത്തിന് യഥേഷ്ടം വിഹരിക്കാവുന്ന രീതിയില് മറ്റിത്തീര്ത്തു. ഓഹരി നാണയ വിപണി മാത്രമല്ല സമ്പദ് വ്യവസ്ഥയുടെ സകലമേഖലകളും കോര്പ്പറേറ്റ് ഊഹമൂലധനത്തിന്റെ കൈപ്പിടിയിലാണ് ഇന്ന്
മറ്റൊരു പ്രധാനപ്പെട്ട കാര്യം കാലയളവില് വന്ന വിദേശമൂലധമൊന്നും തന്നെ ഉത്പാദനപരമായിരുന്നില്ല. അത് എപ്പോള് വേണമെങ്കിലും പിന്വലിക്കാന് കഴിയുന്ന ഊഹമൂലധത്തിന്റെ രൂപത്തിലായിരുന്നു. ഊഹമൂലധനം റിയല് എസ്റ്റേറ്റ് മേഖലകളിലും എളുപ്പം വന് ലാഭമുണ്ടാക്കാന് കഴിയുന്ന മേഖലകളിലുമാണ് കേന്ദ്രീകരിക്കപ്പെട്ടത്. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകള് പരിശോധിക്കുമ്പോള് ഇത് നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്‍. വ്യവസായ മേഖലയിലെ ഓഹരികളില് വന് ഇടിവ് രേഖപ്പെടുത്തുമ്പോള് റിയല് എസ്റ്റേറ്റ് മേഖലയിലും ടി സെക്റ്ററിലും സേവനമേഖലകളിലുമാണ് വന് കുതിപ്പ് കാണിച്ചിട്ടുള്ളത്. ഇത് സാധാരണ ജനങ്ങള്ക്കാവശ്യമായ അടിസ്ഥാന് വിഭവങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തതായിരുന്നു എന്ന് നമ്മള് പ്രത്യേകം ഓര്ക്കേണ്ടതുണ്ട്. . മാത്രമല്ല, വന് തോതിലുള്ള ലാഭമാണ് മേഖലകളില് നിന്ന് പുറത്തേയ്ക്ക് കടത്തിക്കൊണ്ടുപോയത്. അതോടൊപ്പം തന്നെ അവിഹിതമായി സമ്പാദിക്കുന്ന, കൊള്ളയടിയ്ക്കുന്ന കോടിക്കണക്കിന് രൂപ ആഭ്യന്തരകുത്തകകളും പുറത്തേയ്ക്ക് കടത്തിക്കൊണ്ട് പോകുകയും സ്വിസ് ബാങ്കുകളില് നിക്ഷേപിക്കുകയും ചെയ്തു. കൂട്ടത്തില്നിരവധി കോടികള് വിവിധ അഴിമതികളിലൂടെ ഭരണാധികാരികളും കൈക്കലാക്കുന്നു. ഇതിലൊന്നും ഗവണ്മെന്റിന്യാതൊരു നിയന്ത്രണങ്ങളും നടത്തുന്നില്ല, അല്ലെങ്കില്നടത്താന്ആവുന്നില്ല
വളരെയധികം ഞെട്ടിപ്പിക്കുന്ന വേറൊരു കാര്യം 2004 മുതല് 2012 വരെയുള്ള കാലയളവില് 35 ലക്ഷം കോടി രൂപയുടെ നികുതിയിളവുകളാണ് കോര്പറേറ്റ് കുത്തകകള്ക്ക് ഗവര്മെന്റ് അനുവദിച്ചുകൊടുത്തത്. എന്നാല് സാധരണക്കാര്ക്ക് എന്തെങ്കിലും സബ്സിഡികളോ ഇളവുകളോ പ്രഖ്യാപിക്കുമ്പോള് വിദേശനാണ്യം കൂട്ടത്തോടെ പിന് വലിച്ച് വന് സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുകയാണ് വിദേശക്കുത്തകകള്ചെയ്യുന്നത്. മാധ്യമങ്ങളും അവരുടേതായ പങ്ക് ഇതില് വഹിക്കുന്നു…. ഇത്തരം വാര്ത്തകള് പുറത്ത്കൊണ്ടുവരുകയോ ഫോക്കസ് ചെയ്യുകയോ പൊതുജനങ്ങളുടെ ശ്രദ്ധയില് സജീവമായി കൊണ്ടുവരികയോ ചെയ്യുന്നില്ല. ഇന്ന് ഗുരുതരമായ പ്രതിസന്ധിയ്ക്ക് കാരണമായ വിദേശ നാണ്യം പിന് വലിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇന്നത്തെ സ്ഥിതി വിശേഷത്തെ ആണ് ഇടതുപക്ഷ സാമ്പത്തിക വിദഗ്ദനായ ഡോ. പി ജെ ജെയിംസ് ഫിനാന്ഷ്യല് ടേററിസം എന്ന് വിശേഷിപ്പിക്കുന്നത്. ഇതാണ് ഇന്നത്തെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ യഥാര്ത്ഥമുഖം

മറ്റൊരു പ്രധാനപ്പെട്ട വശംഇന്ത്യന് രൂപയുടെ വില ഇന്ന് നിര്ണ്ണയിക്കപ്പെടുന്നത് ഇന്ത്യയിലെ വ്യവസായമേഖലയില് ഉടലെടുക്കുന്ന എന്തെങ്കിലും പ്രതിസന്ധിയുമായി ബന്ധപ്പെട്ടോ കയറ്റുമതിയിലുണ്ടാകുന്ന എന്തെങ്കിലും വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടോ അല്ല. ഊഹമൂലധനത്തിന്റെ താല്പര്യാര്ത്ഥം കറന്സികളുടെ ട്രേഡ് നിര്ണ്ണയിക്കുന്നത് Standard and Poor, Moodies തുടങ്ങിയ അന്താരാഷ്ട്ര ചൂതാട്ടകുത്തകകളാണ്. ഇതില് ഗവര്മെന്റിന് തീരുമാനമെടുക്കാവുന്ന ഒരു സ്ഥിതിവിശേഷവുമില്ല എന്നത് ഒരു നഗ്നയാഥാര്ത്ഥ്യമാണ്. ഇന്ത്യന് സമ്പദ് വ്യവസ്ഥയുടെ കൂടുതല് മേഖലകള് ചൂതാട്ടകുത്തകകള്ക്ക് തുറന്നുകൊടുക്കുകയും ചില താല്ക്കാലിക പരിഹാരങ്ങള് ഉണ്ടാക്കുകയും ചെയ്യുക എന്നല്ലാതെ നമ്മുടെ ഭരണാധികാരികള്ക്ക് ഒന്നും ചെയ്യാനാവില്ല. എന്നാല് ഇത് കൂടുതല് ഗുരുതരമായ പ്രതിസന്ധികളിലേയ്ക്ക് മാത്രമാണ് നമ്മെ നയിക്കുന്നത്
അവസാനിപ്പിക്കുന്നതിന്മുന്നേ ഒരു കാര്യം കൂടി പറയാനുള്ളത് ഉദാരീകരണ നയങ്ങളുടെ തുടക്കത്തില്, നയങ്ങള് ഇന്ത്യയ്ക്ക് അഭൂതപൂര്വമായ വികസനമാണ് കൊണ്ടുവരുന്നത് എന്നതായിരുന്നു വന് പ്രചരണം. ഘട്ടത്തിലും ഇടതുപക്ഷസാമ്പത്തിക വിദഗ്ദര് ഇതിന്റെ പൊള്ളത്തരവും , വിദേശ ആധിപത്യ സാധ്യതകളും ചൂണ്ടിക്കാണിച്ചിരുന്നു. ഇതൊന്നും പരിശോധിക്കാനോ തിരുത്താനോ തയ്യാറാകാതെ കുറെ അക്കാദമിക് കണക്കുകൂട്ടലുകളെ മാത്രം ആശ്രയിച്ചു കൊണ്ട് കൂടുതല് കൂടുതല് അപകടകരമായ നയങ്ങളുമായി ഭരണകൂടം മുന്നോട്ട് പോകുകയായിരുന്നു
നയങ്ങളില് നിന്നും പൂര്ണ്ണമായും പിന്നോട്ട് പോകുകയും ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ സമ്പന്നമായ ഭൂവിഭവങ്ങളും മാനവവിഭവശേഷിയും ഉപയോഗപ്പെടുത്തി ആഭ്യന്തരഉത്പാദനത്തിലും ആഭ്യന്തര ഉപഭോഗത്തിലും കേന്ദ്രീകരിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത സാമ്പത്തിക വികസനനയം വികസിപ്പിച്ചുകൊണ്ടല്ലാതെ നമ്മുടെ സമ്പദ്വ്യവസ്ഥയെ രക്ഷിച്ചെടുക്കാനാവില്ല. വിദേശമൂലധനം വരുന്നത് മുകളില്സൂചിപ്പിച്ചത് പോലെ ഊഹമൂലധനമായാണ്‍. വളരെ സുരക്ഷിതമായ മേഖലകളില്നിന്ന് ഭരണകൂടത്തിന്റെ ഒത്താശയോടെ ലാഭം കടത്തിക്കൊണ്ട്പോകാന്മാത്രം ലക്ഷ്യം വച്ചുള്ള വരവ്. അതൊന്നും അടിസ്ഥാനപരമായി സാധാരണ ജനങ്ങളുടെ ജീവിതത്തില് ഗുണപരമായ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നുമില്ല എന്ന് മാത്രമല്ല ഇന്നത്തേത് പോലെ ഗുരുതരമായി പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു